LiveTV

Live

National

കോൺഗ്രസിനെ പിന്തുണച്ച് മുകേഷ് അംബാനി; വീഡിയോ കാണാം 

കോൺഗ്രസിനെ പിന്തുണച്ച് മുകേഷ് അംബാനി; വീഡിയോ കാണാം 

കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മിലിന്ദ് ദേവ്റേയുടെ പ്രചാരണ വിഡിയോയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. മുംബൈ സൗത്തിലാണ് മിലിന്ദ് ദേവ്റേ മത്സരിക്കുന്നത്.

‘മിലിന്ദ് ഈസ് ദ മാൻ ഫോർ സൗത്ത് മുംബൈ’ എന്നാണ് അംബാനി വീഡിയോയിൽ പറയുന്നത്. ‘10 വർഷത്തോളം സൗത്ത് മുംബൈയെ പ്രതിനിധാനം ചെയ്ത ആളെന്ന നിലയിൽ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക ആവാസ വ്യവസ്ഥയെപ്പറ്റി മിലിന്ദിന് ആഴമായ അറിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’- അംബാനി പറഞ്ഞു. അംബാനിക്കൊപ്പം കൊടാക്ക് മഹീന്ദ്ര ബാങ്ക് എം.ഡി ഉദയ് കൊടാക്ക് ഉൾപ്പെടെ അഞ്ചോളം വൻകിട ചെറുകിട വ്യവസായികളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോദി സർക്കാര്‍ അംബാനി കുടുംബത്തെ മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സഹായിച്ചതെന്ന കോൺഗ്രസ് പ്രചാരണത്തിനിടയിലാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് മുകേഷ് അംബാനി പരസ്യ പിന്തുണ നൽകുന്നതെന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ കമ്പനിക്ക് റഫാല്‍ കരാര്‍ നല്‍കിയത് വലിയ വിവാദമായിരുന്നു.