LiveTV

Live

National

ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്

ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം.

ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്

ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ശക്തി ഭാര്‍ഗവ് എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെരുപ്പെറിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ബി.ജെ.പി ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കോണ്‍ഗ്രസ് ഹിന്ദുത്വ പ്രവര്‍ത്തകരെ കള്ളക്കേസുകളുടെ പേരില്‍ കരിവാരിത്തേക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ജി.വി.എല്‍ റാവുവിനൊപ്പം ഭൂപേന്ദ്ര യാദവും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.