LiveTV

Live

National

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്; 95 മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു

95 മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു. അഞ്ച് മണികഴിഞ്ഞും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇനി വോട്ട് ചെയ്യാന്‍ കഴിയുക.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്; 95 മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. 95 മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു. അഞ്ച് മണി കഴിഞ്ഞും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇനി വോട്ട് ചെയ്യാന്‍ കഴിയുക. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമമുണ്ടായി. സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ് നടന്നു. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി ഒഡീഷയിലെ ചില ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയിലെ മേലൂര്‍ തിരുവാതവൂരില്‍ എ.ഡി.എം.കെ, എ.എം.എം.കെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.