LiveTV

Live

National

എന്റെ മകനെ തിരിച്ചുതരുന്നവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും; കണ്ണീരോടെ നജീബിന്റെ ഉമ്മ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നജീബ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കണ്ണീരോടെ മകനെ കാത്തിരിക്കുന്ന നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുന്നു. 

എന്റെ മകനെ തിരിച്ചുതരുന്നവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും; കണ്ണീരോടെ നജീബിന്റെ ഉമ്മ

ജെ.എൻ.യു വിദ്യാർഥിയായിരുന്ന 27 കാരനായ നജീബ് അഹമ്മദിനെ കാണാതായിട്ട് രണ്ടര വര്‍ഷം. ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നജീബിന്റെ കുടുംബം. 2016 ഒക്ടോബർ പതിനഞ്ചിന് കോളജ് ഹോസ്റ്റലിൽ എ.ബി.വി.പി വിദ്യാർഥികളുമായുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് നജീബിനെ കാണാതായത്. സി.ബി.ഐ അന്വേഷണത്തിൽ ഉൾപ്പടെ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായതായി നജീബിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ നജീബിന്റെ തിരോധാനത്തിന് പിന്നിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് 2018 ഒക്ടോബർ പതിനഞ്ചിന് ഡൽഹി ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറഞ്ഞത്. ഇന്നും നജീബ് എവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.

എന്റെ മകനെ തിരിച്ചുതരുന്നവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും; കണ്ണീരോടെ നജീബിന്റെ ഉമ്മ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നജീബ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കണ്ണീരോടെ മകനെ കാത്തിരിക്കുന്ന നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുന്നു. തന്റെ മകനെ ആര് തിരിച്ചുതരുന്നുവോ, അവര്‍ക്ക്, ആ പാര്‍ട്ടിക്ക് താന്‍ വോട്ട് ചെയ്യും എന്നാണ് ഫാത്തിമയുടെ നിലപാട്. ഏപ്രില്‍ 23 നാണ് ഫാത്തിമക്ക് വോട്ടുള്ള ഉത്തര്‍പ്രദേശിലെ ബദോനില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഫാത്തിമയുടെ വീട്ടിലെത്തിയെങ്കിലും വാഗ്ദാനങ്ങളും സഹതാപവും മാത്രമാണ് പ്രകടിപ്പിച്ചത്. അത്തരക്കാരോട് ഫാത്തിമക്ക് പറയാന്‍ ഒന്നേയുള്ളു : ''ആരും എന്നോട് സഹതാപം പ്രകടിപ്പിക്കേണ്ട. എന്റെ മകനെ എനിക്ക് തിരിച്ചുതരുമെന്ന് ഉറപ്പിച്ച് പറയാനും അത് പാലിക്കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോയെന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. എന്റെ വീട്ടില്‍ വോട്ട് ചോദിച്ച് വരുന്ന പാര്‍ട്ടിക്കാരോട് ഞാന്‍ പറയുന്ന ഒരേയൊരു കാര്യവും ഇത് തന്നെയാണ്. എന്റെ മകനെ തിരിച്ചു തരുന്ന ഏത് പാര്‍ട്ടിക്കും ഞാന്‍ വോട്ട് ചെയ്യും.''

എന്റെ മകനെ തിരിച്ചുതരുന്നവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും; കണ്ണീരോടെ നജീബിന്റെ ഉമ്മ

Also read: ‘ഹേ കാവല്‍ക്കാരാ... എന്റെ മകന്‍ നജീബ് എവിടെ’

ഇക്കഴിഞ്ഞ ഒക്ടോബറില്‍ സി.ബി.ഐ നജീബിന്റെ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. നഷ്കളങ്കനായ ഒരു കുട്ടിയെ കണ്ടെത്തി തരാന്‍ കഴിവില്ലാത്തവരാണെങ്കില്‍ ഈ സി.ബി.ഐ രാജ്യ സുരക്ഷക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന ചോദ്യവുമായി ഫാത്തിമ രംഗത്തുവന്നിരുന്നു. വെള്ളവും വൈദ്യുതിയും മറ്റു അടിസ്ഥാന സൌകര്യങ്ങളുമൊക്കെ തനിക്കും കുടുംബത്തിനും രണ്ടാമത്തെ കാര്യമാണ്. ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളുടെ മകനെയാണെന്നും ഫാത്തിമ പറയുന്നു.