LiveTV

Live

National

ടിക് ടോക് ആപ്പ് ഇന്ത്യയില്‍ പൂര്‍ണ്ണമായും വിലക്കി ഗൂഗിള്‍

ടിക് ടോക് ആപ്പ് ഇന്ത്യയില്‍ പൂര്‍ണ്ണമായും വിലക്കി ഗൂഗിള്‍

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് ശേഷം ആപ്പ് പൂര്‍ണ്ണമായും ഒഴിവാക്കി ഗൂഗിള്‍. ഏപ്രില്‍ 3നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല. പക്ഷെ ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ്‌ ടെക്‌നോളജി പുതിയ തീരുമാനത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.രാജ്യത്ത് 30 കോടി അംഗങ്ങളായിട്ടുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്.