LiveTV

Live

National

‘പ്രചാരണങ്ങളിൽ നിന്നും രാഹുൽ ​ഗാന്ധിയെ തടയണം’

‘പ്രചാരണങ്ങളിൽ നിന്നും രാഹുൽ ​ഗാന്ധിയെ തടയണം’

തെരഞ്ഞെടുപ്പ് റാലികളും പ്രചാരണങ്ങളും നടത്തുന്നതിൽ നിന്നും രാഹുലിനെ തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഹിമാചൽ പ്രദേശ് ബി.ജെ.പി. പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ഹിമാചൽ പ്രദേശ് ബി.ജെ.പി തലവൻ സത്പാൽ സത്തിക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ചതിന് പിറകെയാണ് പരാതിയുമായി പാർട്ടി രംഗത്ത് വന്നത്.

റഫാലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെ ഉയർത്തി കാട്ടി, പ്രധാനമന്ത്രി കള്ളനാണെന്നാണ് രാഹുൽ പറഞ്ഞ് നടക്കുന്നത്. കരാറിലെ ചോർന്ന ഭാഗങ്ങളെ കുറിച്ച് അന്വേഷിക്കമമെന്ന കോടതിയുടെ റൂളിംഗ് ചൂണ്ടിക്കാട്ടി, തന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു എന്ന തരത്തിലാണ് രാഹുൽ പ്രചാരണം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. വിഷയത്തിൽ സംസ്ഥാനത്തെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ബി.ജെ.പി മെമ്മോറണ്ടം സമർപ്പിച്ചിട്ടുണ്ട്.