LiveTV

Live

National

‘രാംനാഥ് കോവിന്ദിന് രാഷ്ട്രപതിപദം നല്‍കിയത് ജാതി നോക്കി’; അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവന വിവാദമാകുന്നു

ഒരു ജാതിയിൽ നിന്നുള്ളവർ അല്ല എല്ലാ ജാതിയിൽ നിന്നും ഉള്ളവരാണ് രാംനാഥ്‌ കോവിന്ദിനെ തിരഞ്ഞെടുത്തത് എന്നു കപിൽ സിബൽ പറഞ്ഞു.

‘രാംനാഥ് കോവിന്ദിന് രാഷ്ട്രപതിപദം നല്‍കിയത് ജാതി നോക്കി’; അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവന വിവാദമാകുന്നു

രാംനാഥ് കോവിന്ദിന് രാഷ്ട്രപതിപദം നല്‍കിയത് ജാതി നോക്കിയാണെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന വിവാദമാകുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അതേസമയം അശോക് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. cരാംനാഥ് കോവിന്ദിന്‍റെ സമുദായമായ കോലി വിഭാഗത്തിന് നിര്‍ണായക സ്വാധീനമാണ് ഗുജറാത്തിലുള്ളത്.

വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജാതി നോക്കി രാംനാഥ് കോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതിയാക്കിയത് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. ഗെഹ്ലോട്ടിന്‍റേത് ദലിത് വിരുദ്ധ പ്രസ്താവനയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. എന്നാല്‍ ഗെഹ്ലോട്ടിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. ഒരു ജാതിയിൽ നിന്നുള്ളവർ അല്ല എല്ലാ ജാതിയിൽ നിന്നും ഉള്ളവരാണ് രാംനാഥ്‌ കോവിന്ദിനെ തിരഞ്ഞെടുത്തത് എന്നു കപിൽ സിബൽ പറഞ്ഞു.