LiveTV

Live

National

വെല്ലൂരിലെ പോളിംഗ് മാറ്റി വെച്ചു

തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ നേരത്തെ പോള്‍ പാനല്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു

വെല്ലൂരിലെ പോളിംഗ് മാറ്റി വെച്ചു

തമിഴ്നാട് വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റി വെച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ മണ്ഡലത്തില്‍ കോടികൾ ഒഴുക്കി എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ നേരത്തെ പോള്‍ പാനല്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ നിന്നായി 2550 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെടുത്തതിൽ, 500 കോടി രൂപയും തമിഴ്നാടിൽ നിന്നായിരുന്നു. വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ ഡി.എം.കെ നേതാക്കളിൽ നിന്ന് കോടി കണക്കിന് രൂപ കണ്ടെത്തിയ സാഹചര്യത്തിൽ, സുതാര്യമായ തെരഞ്ഞെടുപ്പ് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ കമ്മീഷൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. ഇതംഗീകരിച്ചാണ് വോട്ടെടുപ്പ് മാറ്റി വെച്ചത്.