LiveTV

Live

National

ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്

കനിമൊഴി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന

ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്

അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്. കനിമൊഴി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

തെരഞ്ഞെടുപ്പ് അടുത്തതോടെ മോദി സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് പറഞ്ഞ ഡി.എം.കെ നേതാവ് സ്റ്റാലിന്‍, പാര്‍ട്ടി സ്ഥാനാര്‍ഥികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും പറഞ്ഞു.

തൂത്തുക്കുടിയിലെ ഡി.എം.കെ സ്ഥാനാര്‍ഥിയായ കനിമൊഴി താമസിക്കുന്ന വീട്ടിലാണ് ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് എത്തിയത്. 10 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തെ തുടർന്ന് കനിമൊഴിയുടെ വീടിന് മുന്നിൽ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.