LiveTV

Live

National

രാജ്യത്ത് ഓരോ അഞ്ച് വർഷം കൂടുമ്പോഴും സർക്കാരുകൾ മാറി വരുമെന്ന് ആർ.എസ്.എസ്

സമൂഹത്തിന്‍റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന് ശക്തവും ശാശ്വതമായ ഗവേഷണ സംഘടനകള്‍ ഉണ്ടാകണമെന്ന് ആര്‍.എസ്.എസിന്‍റെ മുതിര്‍ന്ന നേതാവായ മോഹന്‍ ഭാഗവത് പറഞ്ഞു

രാജ്യത്ത് ഓരോ അഞ്ച് വർഷം കൂടുമ്പോഴും സർക്കാരുകൾ മാറി വരുമെന്ന് ആർ.എസ്.എസ്

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രാജ്യത്ത് സര്‍ക്കാരുകള്‍ മാറി വരുമെന്നതിനാല്‍ സാമൂഹ്യ സംഘടനകള്‍ സര്‍ക്കാരിന് മേലുള്ള ആശ്രയത്വം കുറക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. മഹോപധ്യായായ വി.വി മിറാഷിയുടെ 125-മത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ഇന്നത്തെ സര്‍ക്കാരുകള്‍ പോലെ അസ്ഥിരമായ കേന്ദ്രങ്ങള്‍ക്ക് പകരമായി, പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സ്ഥിരതയുള്ള സ്രോതസ്സുകളെ സംഘടനകള്‍ ആശ്രയിക്കണമെന്ന് ആര്‍.എസ്.എസ് ആചാര്യന്‍ വ്യക്തമാക്കി.

ഗവൺമെന്റുകളെ സമീപിക്കേണ്ടവർക്ക് അങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ സാമൂഹ്യ സംഘടനകൾ ഗവൺമെന്റുകളെ ആശ്രയിക്കുന്നത് കുറക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്ന് ഭാഗവത് പറഞ്ഞു. 30, 50 വർഷങ്ങൾ നീണ്ട് നിൽക്കുന്ന രാജവാഴ്ച്ചയിൽ നിന്നും വ്യത്യസ്തമായി ഇന്ന് രാജ്യത്ത് അഞ്ച് വർഷം കൂടുമ്പോൾ സർക്കാരുകൾ മാറി വരും. അതിനാൽ സർക്കാരിനെ മാത്രം ആശ്രയിച്ച് കാര്യങ്ങൾ രൂപപ്പെടുത്തുന്നത് ശരിയല്ലെന്നും, യാതൊരു പ്രയോജനവും ഇത് കൊണ്ട് ലഭിക്കാന്‍ പോകുന്നില്ലെന്നും ഭാഗവത് പറഞ്ഞു.