LiveTV

Live

National

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം കോടതി പരിശോധിക്കും 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം കോടതി പരിശോധിക്കും 

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. അധികാര പരിധി സംബന്ധിച്ച് വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകും.

മതം പറഞ്ഞ് വോട്ടി ചോദിച്ചതില്‍ യു.പി മുഖ്യമന്ത്രി യോഗf ആദിത്യനാഥ്, ബി.എസ്.പി അധ്യക്ഷ മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇന്നലെ കൈക്കൊണ്ട നടപടി കമ്മീഷന്‍ കോടതിയെ അറിയിക്കും. ചട്ടം ലംഘിക്കുന്നവർക്ക് എതിരെ തുടക്കത്തില്‍ ഉപദേശക സ്വഭാവത്തിൽ ഉള്ള നോട്ടീസ് അയക്കാനേ കഴിയൂ എന്നാണ് കമ്മീഷന്‍റെ നിലപാട്. ‌