LiveTV

Live

National

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച  സുരക്ഷാ മുറി തന്റെ താക്കോൽ ഉപയോ​ഗിച്ച് പൂട്ടണം; അനുവാദം തേടി ബി.ജെ.പി സ്ഥാനാർത്ഥി  

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച  സുരക്ഷാ മുറി  തന്റെ താക്കോൽ  ഉപയോ​ഗിച്ച് പൂട്ടണം; അനുവാദം തേടി ബി.ജെ.പി സ്ഥാനാർത്ഥി  

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച അതിസുരക്ഷാ മുറി പൂട്ടാൻ തന്റെ താക്കോൽ തന്നെ ഉപയോഗിക്കണമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് നിസാമാബാദ് മണ്ഡലത്തിൽ നിന്നുമുള്ള ബി.ജെ.പി സ്ഥാനാര്‍ഥി അരവിന്ദ് ധർമപുരി അനുവാദം തേടിയിരിക്കുന്നത്. വി.വി.പാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ സുക്ഷിച്ച അതീവ സുരക്ഷാ മുറിയുടെ താക്കോലാണ് തന്റേത് ഉപയോഗിക്കണമെന്ന് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടത്.

ഇത് സംബന്ധിച്ച അനുമതിക്ക് സ്ഥാനാര്‍ഥി അരവിന്ദ് റിട്ടേണിങ് ഓഫീസർക്ക് കത്ത് നല്‍കിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയ്ക്കെതിരേയാണ് മണ്ഡലത്തിൽ അരവിന്ദ് മത്സരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലമാണ് നിസാമാബാദ്. 185 സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ച് നിസാമാബാദിൽ 178 കർഷകരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.