LiveTV

Live

National

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

യോഗി ആദിത്യനാഥും മായാവതിയും നടത്തിയ പരാമര്‍ശങ്ങളിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്നതിനെതിരെ നടപടി എടുക്കാത്തതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. യോഗി ആദിത്യനാഥും മായാവതിയും നടത്തിയ പരാമര്‍ശങ്ങളിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. എന്നാല്‍ നോട്ടീസയക്കാനും ഉപദേശിക്കാനും മാത്രമേ അധികാരമുളളൂ എന്നും കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു.

കമ്മീഷന്‍റെ അധികാരങ്ങള്‍ എത്രമാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ കോടതിയില്‍ വിശദീകരിക്കും. അതിനിടെ റഫാല്‍ വിധിയെത്തുടര്‍ന്നുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. പി.എം നരേന്ദ്ര മോദി സിനിമ കണ്ട് വെള്ളിയാഴ്ച്ചക്കം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.