LiveTV

Live

National

മുംബൈയില്‍ കോണ്‍ഗ്രസ് പ്രചരണ റാലിക്കിടെ ബി.ജെ.പിയുടെ കയ്യാങ്കളി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മിള മാതോംഡ്കറിന്‍റെ പ്രചരണത്തിനിടെ കയ്യാങ്കളി

മുംബൈയില്‍ കോണ്‍ഗ്രസ് പ്രചരണ റാലിക്കിടെ ബി.ജെ.പിയുടെ കയ്യാങ്കളി

മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മിള മാതോംഡ്കറിന്‍റെ പ്രചരണത്തിനിടെ കയ്യാങ്കളി. പ്രചരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. ബോറിവാലി വെസ്റ്റ് റെയില്‍വെ സ്റ്റേഷന് മുന്നിലാണ് കയ്യാങ്കളിയുണ്ടായത്.

ഊര്‍മ്മിള വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കെ റെയില്‍വെ സ്റ്റേഷന്‍റെ മറ്റൊരു ഭാഗത്തു നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയായിരുന്നു. മോദിക്ക് അനുകൂലമായ മുദ്രവാക്യങ്ങളുമായി കടന്നുവന്ന ബി.ജെ.പി പ്രവര്‍ത്തകരും പ്രചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു.