LiveTV

Live

National

‘പി.എം നരേന്ദ്ര മോദി സിനിമ കമ്മീഷന്‍ കാണണം’ സുപ്രിം കോടതി

നേരത്തെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കട്ടെ എന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു

‘പി.എം നരേന്ദ്ര മോദി സിനിമ കമ്മീഷന്‍ കാണണം’ സുപ്രിം കോടതി

'പിഎം നരേന്ദ്ര മോദി' സിനിമ തെര.കമ്മീഷന് വേണ്ടി പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി. സിനിമ കണ്ടതിന് ശേഷം കമ്മീഷന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കണം. വെള്ളിയാഴ്ചക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍‌ട്ട് സമര്‍പ്പിക്കണമെന്നും കോടതി.

നേരത്തെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കട്ടെ എന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാലയളവില്‍ സിനിമയുടെ റിലീസ് തടയുകയും ചെയ്തത്. അത് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഇതിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.