LiveTV

Live

National

ജയ പ്രദക്ക് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം; അസം ഖാനെതിരെ എഫ്.ഐ.ആര്‍

സമജ്വാദി പാര്‍ട്ടി നേതാവും രാംപൂര്‍ സ്ഥാനാര്‍ത്ഥിയുമായ അസംഖാനാണ് ജയ പ്രദക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്

ജയ പ്രദക്ക് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം; അസം ഖാനെതിരെ എഫ്.ഐ.ആര്‍

സമജ്‍വാദി പാര്‍ട്ടി നേതാവും രാംപൂര്‍ സ്ഥാനാര്‍ഥിയുമായ അസം ഖാനെതിരെ എഫ്.ഐ.ആര്‍. എതിര്‍ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ ജയ പ്രദക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം രാംപൂറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ജയ പ്രദക്കെതിരെ അസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് അസം ഖാന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ജയ പ്രദ ആവശ്യപ്പെട്ടു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പിയാണ് അസം ഖാനെതിരെ പരാതി നല്‍കിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാമര്‍ശത്തില്‍ മായാവതി നിലപാട് വ്യക്തമാക്കണമെന്നാണ് ബി.ജെ.പി ആവശ്യം പ്രകടിപ്പിച്ചു.

'ജയ പ്രദയെ രാംപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത് താനാണ്. അവരെ ആരെങ്കിലും സ്പര്‍ശിക്കാനോ മോശം പരാമര്‍ശം നടത്താനോ താന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 10 വര്‍ഷകാലം നിങ്ങളെ പ്രതിനിധീകരിച്ച് അവര്‍ രാംപൂറിന്റെ രക്തം ഊറ്റികുടിക്കുകയായിരുന്നു. ഒരാളുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ ഞാന്‍ വെറും 17 ദിവസം കൊണ്ടുതന്നെ അവരുടെ നിക്കര്‍ കാക്കിയാണെന്ന് മനസ്സിലാക്കി' എന്നതായിരുന്നു ജയപ്രദക്കെതിരെ അസം ഖാന്‍ നടത്തിയ വിവാദ പരാമര്‍ശം.

അസം ഖാനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. ഇത്തരത്താര്‍ക്കെതിരെ വനിത വോട്ടര്‍മാര്‍ നിലപാടെടുക്കണമെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രതികരണം. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അസം ഖാന്‍ പ്രതികരിച്ചു. താന്‍ ആരേയും പേര് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.