LiveTV

Live

National

അസംഖാനും മനേക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

അസംഖാന് മൂന്ന് ദിവസം പ്രചാരണങ്ങളില്‍ പങ്കെടുക്കാനാവില്ല. രണ്ട് ദിവസത്തേക്കാണ് മനേക ഗാന്ധിയെ കമ്മീഷൻ പ്രചാരണങ്ങളിൽ നിന്ന് വിലക്കിയത്.

അസംഖാനും  മനേക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാനും ബി.ജെ.പി നേതാവ് മനേകാ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. അസംഖാന് മൂന്ന് ദിവസം പ്രചാരണങ്ങളില്‍ പങ്കെടുക്കാനാവില്ല. രണ്ട് ദിവസത്തേക്കാണ് മനേക ഗാന്ധിയെ കമ്മീഷൻ പ്രചാരണങ്ങളിൽ നിന്ന് വിലക്കിയത്.

ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് അസംഖാനെതിരെ നടപടിയെടുത്തത്- "ജയപ്രദയെ രാംപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത് ഞാനാണ്. അവരെ ആരെങ്കിലും സ്പര്‍ശിക്കാനോ മോശം പരാമര്‍ശം നടത്താനോ ഞാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 10 വര്‍ഷകാലം നിങ്ങളെ പ്രതിനിധീകരിച്ച് അവര്‍ രാംപൂറിന്റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഒരാളുടെ യഥാര്‍ഥ മുഖം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ ഞാന്‍ വെറും 17 ദിവസം കൊണ്ടുതന്നെ അവരുടെ നിക്കര്‍ കാക്കിയാണെന്ന് മനസ്സിലാക്കി" എന്നായിരുന്നു പരാമര്‍ശം.

അതേസമയം ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തിയതാണ് മനേക ഗാന്ധിക്കെതിരായ നടപടിക്ക് കാരണം- "നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ"- എന്നാണ് മനേക ഗാന്ധി പറഞ്ഞത്.