LiveTV

Live

National

ദക്ഷിണ കന്നഡയില്‍ മത്സരം മുറുകുന്നു; സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചാരണത്തില്‍

മണ്ഡലത്തിലെ നാല്‍പതിനായിരത്തോളം വരുന്ന മലയാളി വോട്ടര്‍മാരും നിർണായക ഘടകമാകും. വ്യാഴാഴ്ചയാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്.

ദക്ഷിണ കന്നഡയില്‍ മത്സരം മുറുകുന്നു; സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചാരണത്തില്‍

കര്‍ണാടകയിലെ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചാരണത്തില്‍. ബി.ജെ.പിയുടെ ഉറച്ച കോട്ടയില്‍ ഇത്തവണ വിജയപ്രതീക്ഷയിലാണ് കോൺഗ്രസും. മണ്ഡലത്തിലെ നാല്‍പതിനായിരത്തോളം വരുന്ന മലയാളി വോട്ടര്‍മാരും നിർണായക ഘടകമാകും. വ്യാഴാഴ്ചയാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്.

ദക്ഷിണ കന്നഡ മണ്ഡലത്തിലെ ആകെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് മണ്ഡലങ്ങളും ബി.ജെ.പിയുടെ കയ്യില്‍. എങ്കിലും ഇക്കുറി വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ട് തവണ വിജയിച്ച സിറ്റിംഗ് എം.പി നളീന്‍ കുമാര്‍ കട്ടീലിനോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുള്ള അതൃപ്തിയാണ് കോൺഗ്രസ് പ്രതീക്ഷ. കൂടാതെ ന്യൂനപക്ഷങ്ങളുടെ പിന്തുണയുമാണ് കോൺഗ്രസ് പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്. മണ്ഡലത്തിലെ അവസാന ഘട്ട സജീവ പ്രചാരണത്തിലാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി.

എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കോൺഗ്രസിന്‍റെ ന്യൂനപക്ഷ വോട്ടുകളില്‍ വരുത്തിയേക്കാവുന്ന കുറവാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി നേരിടുന്ന പ്രധാന വെല്ലുവിളി. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി.ജെ.പി ക്യാമ്പ്. മോദി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഇറക്കിയായിരുന്നു മണ്ഡലത്തിലെ ബി.ജെ.പി പ്രചാരണം. 17 ലക്ഷത്തിലധികമാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. സുള്ള്യ, ബല്‍ത്തങ്ങാടി, പുത്തൂര്‍ എന്നീ കുടിയേറ്റ മേഖലകളിലെ 40,000ത്തോളം വരുന്ന മലയാളി വോട്ടര്‍മാരും നിര്‍ണായക ഘടകമാകും.