LiveTV

Live

National

മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് അരവിന്ദ് കെജ്‍രിവാള്‍

കോണ്‍ഗ്രസുമായി ഇപ്പോഴും സഖ്യത്തിനു തയ്യാറാണെന്ന് വ്യകതമാക്കി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍

മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് അരവിന്ദ് കെജ്‍രിവാള്‍

കോണ്‍ഗ്രസുമായി ഇപ്പോഴും സഖ്യത്തിനു തയ്യാറാണെന്ന് വ്യകതമാക്കി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. മോദി - അമിത് ഷാ ടീമില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‍രിവാള്‍. രാജ്യം അപകടത്തിലാണ്. മോദി ആമിത്ഷാ ഭരണം തുടരാതിരിക്കാന്‍ പാര്‍ട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കെജ്‍രിവാള്‍ മാധ്യമങ്ങളേട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബില്‍, ഭിഷേക് സിങ്‍വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്‍രിവാളിന്‍റെ പ്രതികരണം.

അതേ സമയം, സഖ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും കപില്‍ സിബല്‍ ഒഴിഞ്ഞു മാറി. ഞങ്ങളെക്കാള്‍ അധികം ഇതു സംബന്ധിച്ച് കെജ്‍രിവാളിന് അറിയാമെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കൂ എന്നും കപില്‍ സിബല്‍ വ്യകതമാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഈ നിമിഷവും തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും അറിയിച്ചു. എന്നാല്‍, ഡല്‍ഹി മാത്രമായുള്ള സഖ്യത്തിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്ന് സീറ്റിനു പകരം രണ്ട് സീറ്റ് നല്‍കി ധാരണയുണ്ടാക്കാനുള്ള അവസാനഘട്ട ശ്രമം ആം ആദ്മി പാര്‍ട്ടി നടത്തുന്നുണ്ട്.