LiveTV

Live

National

പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ജയിച്ചത് മോദി കാരണമെന്ന് ബി.ജെ.പി എം.പി

തീവ്രവാദത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ മോദിയുടെ തീരുമാനത്തെ ബൊഹറ അഭിനന്ദിച്ചു. 

പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ജയിച്ചത് മോദി കാരണമെന്ന് ബി.ജെ.പി എം.പി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കടുത്ത എതിര്‍പ്പ് നേരിടുകയാണ്. ഇതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി എം.പി രാംചരന്‍ ബൊഹറ. ജയ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ബൊഹറ.

തീവ്രവാദത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ മോദിയുടെ തീരുമാനത്തെ ബൊഹറ അഭിനന്ദിച്ചു. മോദിക്ക് മുമ്പ് പ്രധാനമന്ത്രി കസേരയിലിരുന്നവരൊക്കെ സൈന്യത്തിന് കടിഞ്ഞാണിട്ടിരുന്നുവെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെന്നും ബൊഹറ അവകാശപ്പെട്ടു. എന്നാല്‍ പുല്‍വാമ സംഭവത്തിന് ശേഷം മോദി, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. സൈനികര്‍ക്ക് അര്‍ഹതപ്പെട്ട ബഹുമാനം ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് മോദിയാണെന്നും ബി.ജെ.പി എം.പി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കീഴിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ ആഞ്ഞടിച്ചത്, നശിപ്പിച്ചത്. സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതു കൊണ്ടാണ് അത് സാധ്യമായത്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യം വീണ്ടും വീണ്ടും പറയുന്നതെന്നും ബൊഹറ പറഞ്ഞു.