LiveTV

Live

National

ജാതി മാറി വിവാഹം; യുവതിക്ക് ക്രൂര ശിക്ഷ വിധിച്ച് നാട്ടുകൂട്ടം 

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതരെ പൊലീസ് കേസെടുത്തു

ജാതി മാറി വിവാഹം; യുവതിക്ക് ക്രൂര ശിക്ഷ വിധിച്ച് നാട്ടുകൂട്ടം 

മധ്യ പ്രദേശില്‍ ജാതി മാറി വിവാഹം ചെയ്ത യുവതിക്ക് ഗ്രാമവാസികളുടെ ക്രൂര ശിക്ഷ. ഭര്‍ത്താവിനെ തോളിലേറ്റി യുവതിയെ ദീര്‍ഘദൂരം നടത്തിച്ചാണ് നാട്ടുകൂട്ടം ശിക്ഷ വിധിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതരെ പൊലീസ് കേസെടുത്തു.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ജബുഅ ഗ്രാമത്തിലാണ് സംഭവം. ജാതി മാറി വിവാഹം ചെയ്ത ഇരുപത്തൊന്നുകാരിക്ക് നാട്ടുകൂട്ടം ശിക്ഷ വിധിക്കുകയായിരുന്നു. ഭര്‍ത്താവിനെ തോളിലേറ്റി നടക്കണമെന്നായിരുന്നു ശിക്ഷ.

ദീര്‍ഘദൂരം ഭര്‍ത്താവിനെ തോളിലേറ്റി നടന്ന യുവതിയെ കൂക്കുവിളികളുമായി ഗ്രാമവാസികള്‍ അനുഗമിച്ചു. ഒപ്പം കൂടിയവരില്‍ പലരും യുവതിയെ ശകാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമുയരുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പിടികൂടുമെന്നും എസ്.പി വീനീത് ജെയ്ന്‍ പറഞ്ഞു.