LiveTV

Live

National

ന്യൂനപക്ഷ പ്രീണനമെന്നാരോപണം; യോഗിക്ക് മറുപടിയുമായി മായാവതി

നേരത്തെ വർഗീയ പരാമർശത്തിന്റെ പേരിൽ യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുകയുണ്ടായി

ന്യൂനപക്ഷ പ്രീണനമെന്നാരോപണം; യോഗിക്ക് മറുപടിയുമായി മായാവതി

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നവരെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി മായാവതി. അലിയും ബജ്‍രംഗ് ബലിയും തന്റെ ആളുകളാണെന്ന് മായാവതി പറഞ്ഞു. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ബദയൂനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മായാവതി യോഗി ആദിത്യനാഥിന്റെ വർഗീയ പരാമർശത്തിന് തിരിച്ചടി നല്‍കിയത്.

ഹസ്രത്ത് അലി ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അത് പോലെ തന്നെ ബജ്‍രംഗ് ബലിയും ഞങ്ങളുടെ ആളാണ്. യോഗി തന്നെ പറഞ്ഞത് ബജ്‍രംഗ് ബലി ഞങ്ങളുടെ വിഭാഗത്തിൽ പെട്ട ദലിതായിരുന്നു എന്ന് മായാവതി ചൂണ്ടിക്കാട്ടി.

നേരത്തെ വർഗീയ പരാമർശത്തിന്റെ പേരിൽ യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുകയുണ്ടായി. വോട്ട് ഭിന്നിക്കാതിരിക്കാൻ മുസ്‍ലിംകൾ ബി.എസ്.പി-എസ്.പി-ആർ.എൽ.ഡി സ്ഥാനാർഥികൾ‌ക്ക് മാത്രം വോട്ട് നൽകണമെന്ന് പറഞ്ഞതിന് മായാവതിക്കും കമ്മീഷന്റെ നോട്ടീസ് ലഭിച്ചിരുന്നു.