LiveTV

Live

National

തമിഴ്നാട്ടില്‍ ലീഗിന് വോട്ട് തേടി ഇടതുപക്ഷം

വര്‍ഗീയപാര്‍ട്ടിയെന്ന് കേരളത്തില്‍ അധിക്ഷേപിച്ചെങ്കിലും ഇവിടെ ലക്ഷ്യം മതനിരപേക്ഷ മുന്നണിയ്ക്ക് വോട്ടുകള്‍ നേടിക്കൊടുക്കുക എന്നതു തന്നെ

തമിഴ്നാട്ടില്‍ ലീഗിന് വോട്ട് തേടി ഇടതുപക്ഷം

തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഡി.എം.കെ മുന്നണിയില്‍ മത്സരിക്കുന്ന മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിക്കായി വോട്ടുതേടുകയാണ് ഇടതുപക്ഷം. വര്‍ഗീയ പാര്‍ട്ടിയെന്ന് കേരളത്തില്‍ അധിക്ഷേപിച്ചെങ്കിലും ഇവിടെ ലക്ഷ്യം മതനിരപേക്ഷ മുന്നണിയ്ക്ക് വോട്ടുകള്‍ നേടിക്കൊടുക്കുക എന്നതു തന്നെ. മുസ്‍ലിം ലീഗിലെ നവാസ് ഗനിയാണ് ഇവിടെ സ്ഥാനാര്‍ഥി.

കേരളത്തിലെ പച്ചക്കോണി, ഇവിടെ ചുവപ്പും കറുപ്പും കലര്‍ന്ന ഡി.എം.കെ കൊടിയുടെ നിറത്തിലാണ്. ഇതില്‍ തന്നെ എല്ലാമുണ്ട്. ഇടതിനോട് കൂട്ടു ചേര്‍ന്ന് മുന്നണിയായി മത്സരിയ്ക്കുമ്പോള്‍, ലീഗിനും പ്രശ്നങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയും സംസ്ഥാന നേതാക്കളുമെല്ലാം റോഡ്ഷോകളിലാണ്.

കേരളത്തില്‍ വര്‍ഗീയ പാര്‍ട്ടി വിവാദം ഇപ്പോഴും കത്തുകയാണ്. അത് വേണ്ടുവോളം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരിടത്തു മാത്രമാണ് ലീഗ് മത്സരിക്കുന്നത്. അണ്ണാ ഡി.എം.കെ മുന്നണിയില്‍ മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയില്ലെന്നതും ഡി.എം.കെ പ്രചാരണത്തില്‍ ശക്തമായി ഉന്നയിക്കുന്നു. രാമനാഥപുരത്ത് പ്രചാരണം അവസാന ഘട്ടത്തിലാണ്.