LiveTV

Live

National

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ്രചാരണം ഊര്‍ജിതമാക്കി പാര്‍ട്ടികള്‍

ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും ഉത്തര്‍പ്രദേശിലെ മൊറാദാബാദിലും മോദി റാലിയില്‍ പങ്കെടുക്കും

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ്രചാരണം ഊര്‍ജിതമാക്കി പാര്‍ട്ടികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മൂന്നു നാള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രചാരണം ഊര്‍ജിതമാക്കി പാര്‍ട്ടികള്‍. ജമ്മു കശ്മീരില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കശ്മീരില്‍ പ്രത്യേക പ്രധാനമന്ത്രിക്ക് വേണ്ടിയാണ് പ്രതിപക്ഷം വാദിക്കുന്നതെന്നും കശ്മീരിനെ വിഭജിക്കാനും പ്രത്യേക പ്രധാനമന്ത്രിക്ക് കീഴിലാക്കാനുമാണ് പ്രതിപക്ഷ ശ്രമമെന്നും ആരോപിച്ചു. കത്‌വയിലായിരുന്നു നരേന്ദ്ര മോദിയുടെ റാലി. ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലും മോദി റാലിയില്‍ പങ്കെടുക്കും.

വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ആദ്യ ഘട്ട പോളിങ്ങിനിടെ ഇ.വി.എമ്മുകള്‍ വ്യാപകമായി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. ഇ.വി.എം തകരാര്‍ അട്ടിമറിയാണെന്ന് കാണിച്ച് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ മുന്‍കൈയ്യിലാണ് യോഗം ചേര്‍ന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ്രചാരണം ഊര്‍ജിതമാക്കി പാര്‍ട്ടികള്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലെ സില്‍ച്ചറില്‍ റോഡ് ഷോ നടത്തും. ഇതാദ്യമായാണ് യുപിക്ക് പുറത്ത് പ്രിയങ്ക ഒറ്റക്ക് ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതിനാല്‍ ബംഗാളിലെ സിലിഗുരിയില്‍ നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി റദ്ദാക്കിയിരുന്നു. ബി.എസ്.പി 16 പേരുടെ സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തുവിട്ടു.