LiveTV

Live

National

മോദിയെ ട്രോളിയുള്ള ലാലുവിന്റെ ഡബ്സ്മാഷ് വെെറല്‍

വർഷങ്ങൾക്ക് മുൻപ് ചെയ്ത വീഡിയോ, തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ലാലു തന്നെ ട്വിറ്ററിൽ റീപോസ്റ്റ് ചെയ്യുകയായിരുന്നു

മോദിയെ ട്രോളിയുള്ള ലാലുവിന്റെ ഡബ്സ്മാഷ് വെെറല്‍

ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തിനൊപ്പം ഹാസ്യത്തിലും രാജാവാണ് ലാലു പ്രസാദ് യാദവ്. തന്റെ സ്വത സിദ്ധമായ ശെെലിയിലൂടെ പാർലമെന്റിനകത്ത് നിരവധി തവണ ചിരി പരത്തിയ നേതാവണ് ലാലു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് ലാലു ചെയ്ത 17 സെക്കന്റിന്റെ ഡബ്സമാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

2014 പൊതുതെരഞ്ഞെടുപ്പിൽ മോദി നടത്തിയ വാഗ്ദാനങ്ങൾ അനുകരിക്കുകയായിരുന്നു ലാലു. വർഷങ്ങൾക്ക് മുൻപ് ചെയ്ത വീഡിയോ, തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ലാലു തന്നെ ട്വിറ്ററിൽ റീപോസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ ആവേശം കൊള്ളിച്ച മോദിയുടെ ‘അച്ഛേ ദിൻ’ മുദ്രാവാക്യവും, അക്കൗണ്ടുകളിൽ 15 ലക്ഷം ഇട്ട് തരുമെന്നുള്ള വാഗ്ദാനവും ഉൾപ്പെടുത്തിയുള്ള പ്രസം
ഗത്തിന്റെ ഭാഗങ്ങളാണ് ലാലു ഡബ്സ്മാഷിലൂടെ അനുകരിച്ചത്. മോദിയുടെ 15 ലക്ഷവും, അച്ഛേദിനും കെെപറ്റക്കൊള്ളൂ എന്ന തലക്കെട്ടോടെയാണ് ലാലു വീഡിയോ ഷെയർ ചെയ്തത്.