LiveTV

Live

National

സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കുന്ന തുക; ഇലക്ഷന്‍ കമ്മീഷനിലേക്കെത്തുന്നത് കോടികള്‍

2014 ലോക്സ‍ഭാ ഇലക്ഷനില്‍ 14.5 കോടി രൂപയാണ് കെട്ടിവെച്ച തുകയില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ സ്വരൂപിച്ച തുക.

സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കുന്ന തുക; ഇലക്ഷന്‍ കമ്മീഷനിലേക്കെത്തുന്നത് കോടികള്‍

1951 ലെ ആര്‍.പി ആക്റ്റ് 34 1 (a) പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000 രൂപ കെട്ടിവെക്കാന്‍ ബാധ്യസ്ഥരാണ്. ആകെ വോട്ടിന്റെ ആറിലൊന്ന് അല്ലെങ്കില്‍ 16.67 ശതമാനം സാധുവായ വോട്ട് നേടിയാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുകയുള്ളു.

2014 ലോക്സ‍ഭാ ഇലക്ഷനില്‍ 14.5 കോടി രൂപയാണ് ഡെപ്പോസിറ്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ സ്വരൂപിച്ച തുക. 8,251 പേര്‍ മത്സരിച്ച 2014 ലെ ഇലക്ഷനില്‍ 7,005 പേര്‍ക്കും 1/6 ശതമാനം പോലും വോട്ട് നേടാനായില്ല. അതായത് 84.9 ശതമാനം പേര്‍ക്കും ഡെപ്പോസിറ്റ് തുക നഷ്ടമായി. പട്ടിക ജാതി വിഭാഗത്തിലെ 90.5% മത്സരാര്‍ത്ഥികളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 80.5% മത്സരാര്‍ത്ഥികളും ജനറലില്‍ 83.3% പേരും ഇതില്‍ ഉള്‍പ്പെടുന്നു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ മത്സരാര്‍ത്ഥികള്‍ക്ക് ജനറലിനെ അപേക്ഷിച്ച് ഡെപ്പോസിറ്റിന്റെ 50 ശതമാനം മാത്രം കെട്ടിവെച്ചാല്‍ മതി.

81.3 ലക്ഷം രൂപ നഷ്ടപ്പെട്ട ബി.എസ്.പിയാണ് 2014 ലെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല്‍ കെട്ടിവെച്ച തുക നഷ്ടപ്പെട്ട പാര്‍ട്ടി. കോണ്‍ഗ്രസിനു 39.2 ലക്ഷം രൂപയും ബി.ജെ.പിയ്ക്ക് 11.1 ലക്ഷവും നഷ്ടമായി. സ്വതന്ത്രരുടെ കണക്കെടുത്താല്‍ 3218 പേര്‍ക്ക് ആകെ 6.7 കോടി രൂപ നഷ്ടമായിട്ടുണ്ട്.

സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കുന്ന തുക; ഇലക്ഷന്‍ കമ്മീഷനിലേക്കെത്തുന്നത് കോടികള്‍

1952 ലെ ലോക്സ‍ഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 75% ല്‍ അധികം ആളുകള്‍ക്കും കെട്ടിവെച്ച തുക തിരികെ നേടാനായിരുന്നില്ല. കഴിഞ്ഞ ലോക്സ‍ഭാ ഇലക്ഷനില്‍ ആറ് ലോകസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും കെട്ടിവെച്ച തുക നഷ്ട്ടപ്പെട്ടിരുന്നു. ഇതില്‍ അഞ്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു.