LiveTV

Live

National

റിലയന്‍സിന് നികുതിയിളവ്; റഫാലുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം

ഇതുമായി ബന്ധപ്പെട്ട കുപ്രചരണങ്ങൾ കരുതിക്കൂട്ടിയുള്ളതാണെന്ന് മന്ത്രി ആരോപിച്ചു

റിലയന്‍സിന്  നികുതിയിളവ്; റഫാലുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം

അനിൽ അംബാനിയുടെ റിയയൻസ് കമ്മ്യൂണിക്കേൻസിന് ഫ്രാൻസ് നികുതി ഇളവ് നൽകിയതിനെ പ്രതിരോധിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. റിലയൻസിന് 1,125 കോടിയുടെ നികുതിയിളവ് നൽകിയതിന് റഫാലുമായി ബന്ധമില്ലാത്തതാണെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

റഫാൽ കരാറിനെയും റിലയൻസിന് നികുതി ആനുകൂല്യം നൽകിയതിനെയും ബന്ധപ്പെടുത്തിയുള്ള അനാവശ്യ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇവ രണ്ടും തമ്മിൽ വിദൂര ബന്ധം പോലുമില്ലെന്നും വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നതും നികുതി ഇളവ് നൽകിയതും രണ്ട് കാലത്തായാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കുപ്രചരണങ്ങൾ കരുതിക്കൂട്ടിയുള്ളതാണെന്നും മന്ത്രി ആരോപിച്ചു.

ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് 2015 ഒക്ടോബറിൽ അനിൽ അംബാനിയുടെ റിലയൻസ് ഫ്ലാഗ് അറ്റ്ലാന്റിക് കമ്പനിക്ക് നികുതിയിളവ് നൽകിയതായി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി ഒടുക്കാത്ത 60 മില്യൻ യൂറോയുടേയും 91 മില്യൻ യൂറോയുടെ നികുതികൾ 2015ല്‍ 7.5 മുതൽ 8 മില്യൻ വരേയാക്കി കുറച്ച് നൽകിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഏഴ് മില്യണിന്റെ നികുതി ഒത്തുതീർപ്പിന്റെ റിപ്പോര്‍ട്ട് ശരിവെച്ച റിലയൻസ്, പക്ഷെ അതിന് റഫാലുമായി ബന്ധമുണ്ടെന്ന വാദം തള്ളിക്കളഞ്ഞു.