LiveTV

Live

National

‘ഗാനം മോഷ്ടിക്കുന്ന ചൗക്കിദാര്‍’; പാക്കിസ്താന്‍ സൈന്യത്തിന്റെ ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എ

‘ഗാനം മോഷ്ടിക്കുന്ന ചൗക്കിദാര്‍’; പാക്കിസ്താന്‍ സൈന്യത്തിന്റെ ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എ

പാക്കിസ്താന്‍ സൈന്യത്തിന്റെ ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ബി.ജെ.പി എം.എല്‍.എയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. പാക്ക് സൈന്യത്തിന്റെ ശക്തി അവതരിപ്പിക്കുന്ന വീഡിയോ ഗാനത്തിലെ വരികളാണ് ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് തന്റെ പ്രചരണ ഗാനത്തിന് ഉപയോഗിച്ചത്. രണ്ട് ഗാനങ്ങളും പരസ്പരം താരതമ്യം ചെയ്ത് പരിഹസിക്കുന്ന കുറിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ അധികവും. ‘ഗാനം മോഷ്ടിക്കുന്ന ചൗക്കിദാര്‍’ എന്ന വിശേഷണത്തോടെയാണ് ധ്രുവ് രാതി വീഡിയോ ഗാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ മോഷണ നടപടിയെ പരിഹസിച്ച് നിരവധി പേര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും രംഗത്ത് വന്നിട്ടുണ്ട്.