LiveTV

Live

National

റഫാല്‍ ഇടപാടിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സില്‍ വന്‍ നികുതിയിളവ്; വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

റഫാല്‍ ഇടപാടിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സില്‍ വന്‍ നികുതിയിളവ്; വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

റഫാല്‍ കരാറില്‍ വിലേപശല്‍ ചര്‍ച്ച നടക്കുന്ന സമയത്ത് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് കമ്പനിക്ക് നികുതി ഇളവ് നല്‍കിയതായി ആരോപണം. വര്‍ഷങ്ങളായി ഒടുക്കാത്ത 91 ദശലക്ഷം യൂറോയുടെ നികുതി 2015ല്‍ 7.3 മില്യണാക്കി ഇളവ് നല്‍കിയെന്ന് ലോ മോണ്ടെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ഫ്ലാഗ് അറ്റ്‌ലാന്‍റിക് എന്ന കമ്പനി വര്‍ഷങ്ങളായി നികുതിയ ഒടുക്കിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നികുതി കേസായത്. റിലയന്‍സ് ഫ്ലാഗ് അറ്റ്‌ലാന്‍റിക്കിന്റെ മാതൃസ്ഥാപനമായ റിലയന്‍സ് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ ബെര്‍മുഡയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഓഡിറ്റര്‍ കണ്ടെത്തി. യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളതാണ് ബെര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍. അനില്‍ അംബാനിയുടെ ഫ്രഞ്ച് സ്ഥാപനം മാതൃസ്ഥാപനവുമായി നടത്തിയ ഇടപാടുകള്‍ നികുതി വെട്ടിക്കാനുദ്ദേശിച്ചാണുള്ളതെന്നായിരുന്നു ഓഡിറ്ററുടെ കണ്ടെത്തല്‍. എന്നാല്‍, 2015 ഫെബ്രുവരിക്കും ഒക്ടോബറിനുമിടയില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നികുതി ഇളവ് നല്‍കിയതായി ലേ മോണ്ടെക്ക് ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്. ദസോ ഏവിയേഷന്‍റെ ഓഫ്ഷോര്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് തങ്ങളല്ലെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാങ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ദസോ ഏവിയേഷന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു.