LiveTV

Live

National

പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചേക്കും

വാരണാസിയില്‍  പ്രിയങ്ക, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകും.

പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചേക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. മെയ് 19 നു തെരഞ്ഞെടുപ്പ് നടുക്കുന്ന മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകും. പ്രിയങ്ക സമ്മതിക്കുകയാണെങ്കില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇതിനോടുള്ള പ്രതികരണം.

മോദി സര്‍ക്കാര്‍ നല്‍കിയത് തെറ്റായ വാഗ്ദാനങ്ങളാണെന്ന് ഉത്തര്‍ പ്രദേശിലേക്കുള്ള പ്രിയങ്കയുടെ ആദ്യ യാത്രയില്‍ വാരണാസിയിലെ അസ്സി ഗട്ടില്‍ വെച്ച് ജനങ്ങളോട് അവര്‍ പറഞ്ഞിരുന്നു.