LiveTV

Live

National

മോദിയുടെ ഹെലികോപ്പ്റ്ററില്‍ നിന്ന് സുരക്ഷാ പരിശോധനകളില്ലാതെ മാറ്റിയ ആ ‘പെട്ടി’യില്‍ എന്താണ്? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ട്വിറ്ററില്‍ വീഡിയോ

മോദിയുടെ ഹെലികോപ്പ്റ്ററില്‍ നിന്ന് സുരക്ഷാ പരിശോധനകളില്ലാതെ മാറ്റിയ ആ ‘പെട്ടി’യില്‍ എന്താണ്? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ട്വിറ്ററില്‍ വീഡിയോ

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്പ്റ്ററില്‍ നിന്ന് സുരക്ഷാ പരിശോധനകളില്ലാതെ വലിയ ‘പെട്ടി’ ഇന്നോവയിലേക്ക് മാറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങ്. യാതൊരു വിധ സുരക്ഷാ പരിശോധനകളുമില്ലാതെ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ നിന്നും പെട്ടി പുറത്തുള്ള ഇന്നോവയിലേക്ക് മാറ്റുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ലേയെന്ന ചോദ്യങ്ങളോടെയാണ് ട്വിറ്ററില്‍ വീഡിയോ പ്രചരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കനുകൂലമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും യാതൊരു വിധത്തിലുള്ള നടപടികളും ഇത്തരം നിയമലംഘനങ്ങളില്‍ കൈകൊള്ളുന്നില്ലെന്നും നിരവധി പേര്‍ വീഡിയോക്ക് താഴെ പ്രതികരിക്കുന്നുണ്ട്. പെട്ടിക്കകത്ത് കള്ളപണമാണെന്ന തരത്തിലും വീഡിയോക്ക് താഴെ നിരവധി പ്രതികരണങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ജനതാദള്‍ സെക്കുലര്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്.ഡി കുമാരസ്വാമിയുടെ വാഹനം പലതവണ പരിശോധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് കൊണ്ട് നരേന്ദ്ര മോദിയുടെ ഹെലികോപ്പ്റ്ററില്‍ നിന്നുള്ള പെട്ടി ഒരുവിധ പരിശോധനകളുമില്ലാതെ പുറത്തേക്ക് കടത്തിയെന്നാണ് ജനദാതള്‍ ട്വിറ്ററില്‍ ചോദ്യം ചെയ്യുന്നത്.