LiveTV

Live

National

പ്രചരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു

കോണ്‍ഗ്രസ്സിന്‍റെ ബംഗളൂരു സെന്‍ട്രല്‍ സ്ഥാനാര്‍ത്ഥി ആയ റിസ്വാന്‍ അര്‍ഷാദിന് വേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു ഖുശ്ബു

പ്രചരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ ആളുടെ കരണത്തടിച്ച് ഖുശ്ബു. കോണ്‍ഗ്രസിന്റെ ബംഗളൂരു സെന്‍ട്രല്‍ സ്ഥാനാര്‍ഥി ആയ റിസ്വാന്‍ അര്‍ഷാദിന് വേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു ഖുശ്ബു. പ്രചരണം കഴിഞ്ഞ് കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ആയിരുന്നു സംഭവം. ഖുശ്ബു തന്‍റെ പിന്നില്‍ നില്‍ക്കുന്ന ആളെയാണ് തല്ലുന്നത്, ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

'ആദ്യം എന്നെ മോശമായി സ്പർശിച്ചപ്പോൾ തന്നെ ഞാൻ തിരിച്ചുനോക്കി. മുന്നോട്ടുപോവുന്നതിനിടെ രണ്ടാമതും ഇത് ആവർത്തിച്ചപ്പോഴാണ് അടിച്ചത്' - ഖുശ്ബു വ്യക്തമാക്കി. 'ഇത്തരമൊരു സംഭവമുണ്ടായത് നിർഭാഗ്യകരമാണ്. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല. എന്നാലും പൊലീസിനോട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'- റിസ്വാൻ അർഷാദ് പറഞ്ഞു. അതേസമയം, യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നുവെന്ന് ഇന്ദിരാനഗർ പൊലീസ് പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 2014ലാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത്.

Also read: ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ല,ദിലീപിനെ ന്യായീകരിച്ച് ഖുശ്ബു

Also read: ഖുശ്ബു സുന്ദര്‍..ബിജെപിക്ക് നഖത് ഖാന്‍

Also read: കേരളത്തിലെ പൊലീസ് സിപിഎമ്മിനും പിണറായിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു: ഖുശ്ബു