LiveTV

Live

National

‘പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് ടി.വി എറിഞ്ഞുടച്ച് കമല്‍ഹാസൻ’; വീഡിയോ വൈറല്‍

ഡി.എം.കെ നേതാവ് സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ഹാസന്‍ ടിവി എറിഞ്ഞുടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

‘പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് ടി.വി എറിഞ്ഞുടച്ച് കമല്‍ഹാസൻ’; വീഡിയോ വൈറല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നടന്‍ കമല്‍ഹാസന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ഹാസന്‍ ടിവി എറിഞ്ഞുടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

‘’തീരുമാനിച്ചോ? ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോവുന്നത്? കുടുംബാധിപത്യത്തിന്റെ പേരില്‍ നാടിനെ കുഴി തോണ്ടിയവരുണ്ട്. അവര്‍ക്കാണോ? അതല്ല, അവകാശത്തിനായി പോരാടിയ നമ്മളെ അടിച്ചൊതുക്കിയവരില്ലേ? അവര്‍ക്കാണോ? നിയമത്തിന്റെ പേരു പറഞ്ഞ് ഭൂമിയെ നശിപ്പിച്ച, നമ്മുടെ കര്‍ഷകരെ നഗ്‌നരാക്കി നാടിന്റെ തല കുനിപ്പിച്ചില്ലേ? അവര്‍ക്കാണോ? അതല്ല, കോര്‍പ്പറേറ്റുകളില്‍നിന്ന് കൈക്കൂലി വാങ്ങി, പണത്തിനായി നമ്മുടെ ജനത്തെ ചുട്ടുകൊന്ന ദുഷ്ടരായ ആ രാഷ്ട്രീയക്കാര്‍ക്കാണോ? ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോവുന്നത്?’’ കമല്‍ഹാസന്‍ വീഡിയോയില്‍ ചോദിക്കുന്നു.

‘’ശരിയാണ്. അച്ഛനും അമ്മയും പറയുന്നതു കേള്‍ക്കണം. എന്നാല്‍ ഏത് അച്ഛനും അമ്മയും പറയുന്നതാണു കേള്‍ക്കേണ്ടതെന്നു ഞാന്‍ പറയാം. നീറ്റ് പരീക്ഷയുടെ പേരില്‍ എല്ലാ സര്‍ക്കാരുകളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊന്നില്ലേ? ആ പെണ്‍കുട്ടിയുടെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്ക്. അവര്‍ പറയും. ആര്‍ക്കു വോട്ട് ചെയ്യരുതെന്ന്.’’

അച്ഛനും അമ്മയും പറയുന്നതു കേട്ട് വോട്ട് ചെയ്യുന്നവരോടും ചിലത് പറയാനുണ്ട് കമല്‍ഹാസന്. ‘’നീയെന്താടാ പറയുന്നത്? ഞങ്ങള്‍ക്കറിയാം. എന്റെ അച്ഛനും അമ്മയും ആര്‍ക്കു വോട്ട് ചെയ്യണമെന്നു പറയുന്നോ അവര്‍ക്കാണ് വോട്ട് ചെയ്യുക. അങ്ങനെ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. ശരിയാണ്. അച്ഛനും അമ്മയും പറയുന്നതു കേള്‍ക്കണം. എന്നാല്‍ ഏത് അച്ഛനും അമ്മയും പറയുന്നതാണു കേള്‍ക്കേണ്ടതെന്നു ഞാന്‍ പറയാം. കുറച്ചു കേട്ടുനോക്ക്.
നീറ്റ് പരീക്ഷയുടെ പേരില്‍ എല്ലാ സര്‍ക്കാരുകളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊന്നില്ലേ? ആ പെണ്‍കുട്ടിയുടെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്ക്. അവര്‍ പറയും. ആര്‍ക്കു ചെയ്യരുതെന്ന്. ഒരു യോഗ്യതയുമില്ലാതെ ഈ നാട് ഭരിക്കുന്നവര്‍ക്കെതിരെ, അവരെ ചോദ്യം ചെയ്തുകൊണ്ട്, നിങ്ങളില്‍ ഒരുത്തനായി ഞാന്‍ ചോദിക്കുകയാണ്. ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോവുന്നത്? ഈ വരുന്ന ഏപ്രില്‍ 18. കുനിഞ്ഞ് കുമ്പിടാതിരിക്ക്. നടു നിവര്‍ത്തി വോട്ട് ചെയ്യ്. ഏപ്രില്‍ 18. നിങ്ങള്‍ വിജയിക്കുന്ന ദിവസം. ഞാനുമതെ. വണക്കം.’’ കമല്‍ ഹാസന്‍ പറയുന്നു.