LiveTV

Live

National

മോദിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

150 പോളിങ്ങ് സ്റ്റേഷനുകളില്‍ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.

മോദിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ 150 പോളിങ്ങ് സ്റ്റേഷനുകളില്‍ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അതേ സമയം യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. അലിയും ബംജരംഗബലിയും തങ്ങളോടൊപ്പമാണെന്ന മറുപടിയാണ് ഇന്നത്തെ എസ്.പി ബി.എസ്.പി സംയുക്തറാലിയില്‍ മായാവതി നല്‍കിയത്. ബംജരംഗബലി ദളിതനാണെന്നും അത് ആദ്യം വെളിപ്പെടുത്തിയത് യോഗി തന്നെയാണെന്നും മായാവതി പറ‍ഞ്ഞു.

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും പിന്തുണച്ച് വോട്ട് പാഴാക്കരുതെന്നും ത്രിണമൂലിന് തന്നെ വോട്ട് ചെയ്യണമെന്നും ബംഗാളിലെ റാലിയില്‍ മമതാ ബാനര്‍ജിയും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്നും ദക്ഷിണേന്ത്യയിലെ റാലികളിലാണ് പങ്കെടുത്തത്. ഇതിനിടെ വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിട്ടുണ്ട്.