LiveTV

Live

National

‘നരേന്ദ്ര മോദി ഇന്ത്യൻ ജനതയുടെ ഇടയിൽ വെറുപ്പിന്റെ ഘടകം’

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന അധികാര മോഹിയുടെ ‘മൻ കി ബാത്ത്’ പരിപാടിയല്ല മറിച്ച് രാജ്യത്തെ പ്രവർത്തനത്തെ കുറിച്ചാണ് കോൺഗ്രസ് മാനിഫെസ്റ്റോ സംസാരിക്കുന്നത്

‘നരേന്ദ്ര മോദി ഇന്ത്യൻ ജനതയുടെ ഇടയിൽ വെറുപ്പിന്റെ ഘടകം’

കോൺഗ്രസ് മാനിഫെസ്റ്റോ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന അധികാര മോഹിയുടെ ‘മൻ കി ബാത്ത്’ പരിപാടിയല്ല മറിച്ച് രാജ്യത്തെ പ്രവർത്തനത്തെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി. തെക്കൻ തമിഴ്‌നാട്ടിലെ നഗരത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് മാനിഫെസ്റ്റോ രാജ്യത്തെ മുഴുവൻ ജനതക്കും വേണ്ടിയുള്ള ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നരേന്ദ്ര മോദി ഇന്ത്യൻ ജനതയുടെ ഇടയിൽ വെറുപ്പിന്റെ ഘടകം’

കോൺഗ്രസ് മാനിഫെസ്റ്റോ ഒരു അധികാര മോഹിയുടെ 'മൻ കി ബാത്ത്' അല്ലെന്നും ഇത് രാജ്യത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചാണ് പറയുന്നതും അദ്ദേഹം പറഞ്ഞു. പാവപെട്ടവരില്‍ പാവപ്പെട്ടവർക്കായി പ്രതിവർഷം 72,000 രൂപ നൽകുന്ന കോൺഗ്രസിന്റെ ന്യായ് പദ്ധതി, ഇന്നേ വരെ ആരും തന്നെ നടത്താത്ത വിപ്ലവകരമായ ഒരു ശ്രമമാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നെഗറ്റീവ് സാമ്പത്തികശാസ്ത്രത്തെ പിന്തുടരുന്നതിനാൽ ഫാക്ടറികളിൽ ഉത്പാദനം കുറയുകയും, തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

15 ലക്ഷം നൽകുമെന്ന മോദിയുടെ പ്രചാരണത്തെയും രാഹുല്‍ കടന്നാക്രമിച്ചു. തങ്ങൾക്ക് 15 ലക്ഷം രൂപ തരാൻ കഴിയില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, താനിവിടെ വന്നിരിക്കുന്നത് നുണ പറയാനല്ലെന്നും കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക മേഖലക്ക് കോട്ടമൊന്നും വരുത്താതെ, ന്യായ് പദ്ധതി വഴി അഞ്ചു വർഷങ്ങൾ കൊണ്ട് 3,60,000 രൂപ വരെ പാവങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയുമെന്നും രാഹുല്‍ പറഞ്ഞു.

‘നരേന്ദ്ര മോദി ഇന്ത്യൻ ജനതയുടെ ഇടയിൽ വെറുപ്പിന്റെ ഘടകം’

ഇന്ത്യൻ ജനതയുടെ ഇടയിൽ വെറുപ്പിന്റെ ഘടകമാണ് നരേന്ദ്ര മോദി എന്നും എന്നാൽ നമ്മൾ അദ്ദേഹത്തെ വിദ്വേഷം കൊണ്ടല്ല നേരിടാൻ പോകുന്നത്, സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടുമാണ് പോരാടേണ്ടതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പറയുകയുണ്ടായി.

തമിഴ്നാടിനെ കുറിച്ചോ തമിഴ്‌നാടിന്റെ ചരിത്രത്തോ കുറിച്ചോ ഒന്നും തന്നെ പ്രധാനമന്ത്രിക്കറിയില്ല. തമിഴ്നാടിനെയും തമിഴനെയും അറിയാനും പഠിക്കാനും വേണ്ടി പ്രധാനമന്ത്രിക്ക് പെരിയാർ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പുസ്തകം അയക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. തമിഴ്നാട്ടില്‍ മികച്ച വിജയം കെെവരിക്കുമെന്നും രാഹുല്‍ പറഞ്ഞു.