LiveTV

Live

National

രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി ബി.ജെ.പി

ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹർജി സമര്‍പ്പിച്ചത്. കാവൽക്കാരൻ കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കോടതിയലക്ഷ്യമെന്ന് ഹര്‍ജിയില്‍‌ ആരോപിക്കുന്നു.

രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി ബി.ജെ.പി

റഫാൽ വിധിയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിരെ സുപ്രീംകോടതിയില്‍ ക്രിമിനൽ കോടതിയലക്ഷ്യ ഹരജി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി സമര്‍പ്പിച്ചത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. കാവൽക്കാരൻ കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കോടതിയലക്ഷ്യമെന്ന് ഹരജിയില്‍‌ ആരോപിക്കുന്നു.

അതേസമയം റഫാല്‍ കേസില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമെന്നാരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. ഇതേ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജിയും നല്‍കിയിട്ടുണ്ട്. ബാലക്കോട്ട് വ്യോമാക്രമണമുന്നയിച്ച് വോട്ട് പിടിക്കുന്നതിനെതിരെ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.