LiveTV

Live

National

ചായക്കടക്കാരോട് കോണ്‍ഗ്രസിന് വെറുപ്പാണെന്ന് മോദി

പരാമര്‍ശം അസമിലെ സില്‍ച്ചറില്‍. ചായക്കടക്കാരോട് കോണ്‍ഗ്രസിന് വെറുപ്പാണെന്നും പ്രധാനമന്ത്രി.

ചായക്കടക്കാരോട് കോണ്‍ഗ്രസിന് വെറുപ്പാണെന്ന് മോദി

2019 തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മോദി തരംഗം ‌അലയടിക്കുകയാണെന്ന് പ്രധാനമന്ത്രി. അസമിലെ സില്‍ച്ചറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. സംസ്ഥാനത്തെ എല്ലാ സീറ്റിലും ബി.ജെ.പി വിജയിക്കുമെന്നും മോദി പറഞ്ഞു. അസമിലെ സില്‍ച്ചറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി തരംഗം രാജ്യത്ത് അലയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. റാലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും മോദി ഉയര്‍ത്തി. കാറ്റ് അടിക്കുന്നത് ഏത് ദിശയിലാണെന്ന് നിങ്ങളുടെ ആവേശം കാണുമ്പോള്‍ മനസ്സിലാകുമെന്നും മോദി തരംഗമാണ് രാജ്യത്ത് അലയടിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

അസമിലെ എല്ലാ സീറ്റിലും വിജയിക്കുമെന്നും നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവര്‍ക്ക് ചായയുടെ രുചി മാത്രമേ മനസ്സിലാകൂ അവര്‍ക്ക് കൊളുന്തു നുള്ളുമ്പോള്‍ കൈ മുറിയുന്നതിന്‍റെയോ രാസവസ്തുക്കള്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചോ അറിയില്ലെന്നും ചായയുടെ നാടായ അസമില്‍ കോണ്‍ഗ്രസിനെ ഉന്നം വെച്ച് മോദി പറഞ്ഞു. ചായക്കടക്കാരോട് കോണ്‍ഗ്രസിന് വെറുപ്പാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.