LiveTV

Live

National

റണ്‍വീര്‍ സിംഗും ദീപിക പദ്കോണും ബി.ജെ.പിയുടെ പ്രചാരണ റാലിയില്‍?

36,000ത്തിലധികം ഫോളോവേര്‍സുള്ള ഈ പേജ് വഴി 4000 ലേറെ തവണയാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടത്.

റണ്‍വീര്‍ സിംഗും ദീപിക പദ്കോണും ബി.ജെ.പിയുടെ പ്രചാരണ റാലിയില്‍?

ബോളിവുഡ് താരങ്ങളായ റണ്‍വീര്‍ സിംഗും ദീപിക പദ്കോണും ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവന്‍. ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. വോട്ട് ഫോര്‍ ബി.ജെ.പി എന്നെഴുതിയ കാവി നിറത്തിലുള്ള ഷാള്‍ ധരിച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന താരങ്ങളാണ് ചിത്രത്തിലുള്ളത്.

താമരയടയാളത്തില്‍ വോട്ട് ചെയ്യൂ രാജ്യത്തിന്‍റെ പുരോഗതിയില്‍ പങ്കാളികളാകൂ എന്ന തലക്കെട്ടോട് കൂടിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഏക് ഭിഹാരി 100 ഭാരി എന്ന പേരിലുള്ള ഫേസ് ബുക്ക് പേജിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെടുന്നത്. 36,000ത്തിലധികം ഫോളോവേര്‍സുള്ള ഈ പേജ് വഴി 4000 ലേറെ തവണയാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടത്. മേം ഭി ചൌക്കീദാര്‍ എന്ന ഗ്രൂപ്പ് വഴിയും പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. രാഘവേന്ദ്ര ശുക്ല എന്ന വ്യക്തിയുടെ പ്രൊഫൈല്‍ വഴി 26,00 തവണ ഈ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടു.

റണ്‍വീര്‍ സിംഗും ദീപിക പദ്കോണും ബി.ജെ.പിയുടെ പ്രചാരണ റാലിയില്‍?

സത്യാവസ്ഥ

യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം പകര്‍ത്തിയ ചിത്രമാണിത്. കൃത്യമായി പറഞ്ഞാല്‍ 2018 നവംബര്‍ 30 ന്. അന്നാണ് ബോളിവുഡ് താരങ്ങളായ റണ്‍വീര്‍ സിംഗും, ദീപിക പദ്കോണും, മുംബൈയിലുള്ള സിദ്ധി വിനായക് ക്ഷോത്രത്തിലെത്തുന്നത്. മുന്‍നിര മാധ്യമങ്ങളെല്ലാം ആ സമയത്ത് അവിടെയെത്തുകയും താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും പ്രതികരണങ്ങളെടുക്കുകയും ചെയ്തു. അത്തരത്തില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് പിന്നീട് ഫോട്ടോഷോപ്പിന്‍റെ സഹായത്തോട് കൂടി എഡിറ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

റണ്‍വീര്‍ സിംഗും ദീപിക പദ്കോണും ബി.ജെ.പിയുടെ പ്രചാരണ റാലിയില്‍?