LiveTV

Live

National

രാഹുലിനെയും നിലംതൊടീക്കാതെ മമത; ഹെലികോപ്റ്ററിന് അനുമതിയില്ല

ഈ മാസം 14 ന് സിലിഗുരിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുല്‍, ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി തേടിയിരുന്നു. 

രാഹുലിനെയും നിലംതൊടീക്കാതെ മമത; ഹെലികോപ്റ്ററിന് അനുമതിയില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് പശ്ചിമ ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് മമത ബാനര്‍ജി സര്‍ക്കാര്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് തടയിട്ടതിന് മാസങ്ങളുടെ ഇടവേളയിലാണ് രാഹുലിന്റെയും ഹെലികോപ്റ്ററിന് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

ഈ മാസം 14 ന് സിലിഗുരിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുല്‍, ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ അപേക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മമതയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പദ്ധതികളും തകര്‍ക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ മമത ബാനർജി കർഷകരെ വഞ്ചിച്ചെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. നേരത്തെ അമിത് ഷായ്ക്കു പുറമെ യോഗി ആദിത്യനാഥിനും മമത സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ചിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബംഗാളിലെത്തിയത്.