LiveTV

Live

National

വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് ബംഗാളില്‍ അമിത് ഷായുടെ പ്രചാരണ യാത്ര

തർക്ക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് അമിത് ഷായുടെ പ്രചാരണം പുരോഗമിക്കുന്നത്

വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് ബംഗാളില്‍ അമിത് ഷായുടെ പ്രചാരണ യാത്ര

മുൻ കാല വാഗ്ദാനങ്ങൾ ആവർത്തിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലി പുരോഗമിക്കുന്നു. അസമിൽ പരീക്ഷിച്ച പൗരത്വ പട്ടിക ദേശവ്യാപകമാക്കുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കുമെന്ന് ഇത്തവണയും ആവർത്തിച്ചു.

തർക്ക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് അമിത് ഷായുടെ പ്രചാരണം പുരോഗമിക്കുന്നത്. പശ്ചിമ ബംഗാളിലെ ഡാർജലിംഗ്, ഉത്തര ദിനാജ്പുർ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള റാലി. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് തൃണമൂൽ കോൺഗ്രസിന്റേതെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിലുള്ള തങ്ങളുടെ സഖ്യ പാർട്ടികളെ പോലെ, കശ്മീരിന് പ്രത്യേകം പ്രധാനമന്ത്രി വേണമെന്ന ആവശ്യക്കാരിയാണോ മമതയെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ചോദിച്ചു.

വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് ബംഗാളില്‍ അമിത് ഷായുടെ പ്രചാരണ യാത്ര

കേന്ദ്രത്തിൽ തിരിച്ചെത്തിയാൽ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റും. ബംഗ്ലാദേശി കുടിയേറ്റക്കാരെ തുരത്തിയ അസമിലെ ദേശിയ പൗരത്വ പട്ടിക, രാജ്യത്തിന്റെ മറ്റിടങ്ങളിലും നടപ്പാക്കും. മമത ബാനർജിയെ പോലെ അനധികൃത കുടിയേറ്റക്കാരെ വോട്ട് ബാങ്കാക്കുന്ന ഏർപ്പാട് ബി.ജെ.പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ബംഗാൾ ജനങ്ങൾക്ക് മേൽ ഉറുദു ഭാഷ അടിച്ചേൽപ്പിക്കുകയാണ് മമത സർക്കാർ. നരേന്ദ്ര മോദിക്ക് മാത്രമേ മമതയുടെ ഭീകരതയിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നും ബംഗാളിനെ രക്ഷിക്കാൻ കഴിയൂ എന്ന് അമിത് ഷാ പറഞ്ഞു.