LiveTV

Live

National

തെരഞ്ഞെടുപ്പ് ചൂടിനിടക്ക് ബി.ബി.സിയുടേതെന്ന പേരില്‍ വ്യാജ സര്‍വെ

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ബി.സി നടത്തിയ സര്‍വെയില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നെന്ന വ്യാജവാര്‍ത്ത നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു

തെരഞ്ഞെടുപ്പ് ചൂടിനിടക്ക് ബി.ബി.സിയുടേതെന്ന പേരില്‍ വ്യാജ സര്‍വെ

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ബി.സി നടത്തിയ സര്‍വെയില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഫലങ്ങള്‍ വ്യക്തമാക്കു ന്നെന്ന വ്യാജവാര്‍ത്ത നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മെസേജിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാവി പ്രവചിക്കുമ്പോള്‍ കുറഞ്ഞത് 323 മുതല്‍ 380 വരെ സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരും.

സര്‍വെ ഫലം ഇങ്ങനെ:

വിജയ സാധ്യത

ആന്ധ്രാപ്രദേശ് - 25 ല്‍ 3 മുതല്‍ 4 സീറ്റ് വരെ

അരുണാചല്‍പ്രദേശ് - 2 ല്‍ 2 സീറ്റും

അസം - 14 ല്‍ 8 മുതല്‍ 10 സീറ്റ് വരെ

ബീഹാര്‍ - 40 ല്‍ 30 മുതല്‍ 35 സീറ്റ് വരെ

ചത്തീസ്ഗഢ് - 11ല്‍ 6 മുതല്‍ 8 സീറ്റ് വരെ

ഗോവ - 2 ല്‍ 2 സീറ്റും

ഗുജറാത്ത് - 26 ല്‍ 24 മുതല്‍ 25 സീറ്റ് വരെ

ഹരിയാന - 10 ല്‍ 6 മുതല്‍ 8 സീറ്റ് വരെ

ഹിമാചല്‍ പ്രദേശ് - 4 ല്‍ 4 സീറ്റും

ജമ്മു-കശ്മീര്‍ - 6 ല്‍ 3 സീറ്റ്

ഝാര്‍ഖണ്ഡ് -14 ല്‍ 8 മുതല്‍10 സീറ്റ് വരെ

കര്‍ണ്ണാടക - 28 ല്‍ 24 മുതല്‍ 25 സീറ്റ് വരെ

കേരളം - 20ല്‍ 2 മുതല്‍ 3 സീറ്റ് വരെ

മധ്യപ്രദേശ് - 29 ല്‍ 24 മുതല്‍ 25 സീറ്റ് വരെ

മഹാരാഷ്ട്ര - 48 ല്‍ 36 മുതല്‍ 38 സീറ്റ് വരെ

മേഘാലയ - 2 ല്‍ 1 സീറ്റ്

മിസോറം - ഒരു സീറ്റ്

മണിപ്പൂര്‍ - 2 ല്‍ 1 സീറ്റ്

നാഗാലാന്റ് - ഒരു സീറ്റ്

ഒറീസ - 21ല്‍ 8 മുതല്‍10 സീറ്റ് വരെ

പഞ്ചാബ് -13 ല്‍ 5 മുതല്‍ 6 സീറ്റ് വരെ

രാജസ്ഥാന്‍ - 25 ല്‍ 20 മുതല്‍ 24 സീറ്റ്

സിക്കിം - ഒരു സീറ്റ്

തമിഴ്‌നാട് - 39 ല്‍ 28മുതല്‍ 30 സീറ്റ് വരെ

തെലങ്കാന - 17 ല്‍ 1മുതല്‍ 2 സീറ്റ് വരെ

ത്രിപുര - 2 ല്‍ 2 സീറ്റും

ഉത്തര്‍പ്രദേശ് - 80 ല്‍ 45 മുതല്‍70 സീറ്റ് വരെ

ഉത്തരാഖണ്ഡ് - 5 ല്‍ 5 സീറ്റും

പശ്ചിമബംഗാള്‍ - 42 ല്‍ 10 മുതല്‍ 12 സീറ്റ് വരെ

ആന്റമാന്‍ നിക്കോബാര്‍ - ഒരു സീറ്റ്

ചണ്ഡീഗഡ് - ഒരു സീറ്റ്

ദദ്ര ആന്റ് നാഗര്‍ ഹവേലി - ഒരു സീറ്റ്

ദാമന്‍ ആന്റ് ദിയു - ഒരു സീറ്റ്

ലക്ഷ്യദ്വീപ് - ഒരു സീറ്റ്

ഡല്‍ഹി - 7 ല്‍ 6 മുതല്‍ 7 സീറ്റ് വരെ

പുതുച്ചേരി - ഒരു സീറ്റ്

പാക്കിസ്ഥാന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികളാ യ സി.ഐ.എയും ഐ.എസ്.ഐയുമാണ് സര്‍വെ നടത്തിയതെന്ന് മെസേജില്‍ പറയുന്നു. ബി.ബി.സിയുടേതെന്ന് ഉറപ്പിക്കുന്ന തരത്തില്‍ ബി.ബി.സിയുടെ ഹോം പേജിലേക്കുള്ള ഒരു ലിങ്കും മെസേജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സത്യമാണെന്ന് തെറ്റിദ്ധരിച്ച് പലരും ഫേസ്ബുക്കിലൂടെ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററിലും ചെറിയ തോതില്‍ വാര്‍ത്ത പരക്കുന്നു. ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നും ഇന്ത്യക്ക് വേണ്ടി ഇത്തരത്തിലൊരു സര്‍വെ നടത്തിയിട്ടില്ലെന്നും ബി.ബി.സി പ്രതിനിധി ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

2018 ല്‍ കര്‍ണ്ണാടകയിലും രാജസ്ഥാനിലും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സമയത്തും ഇത്തരത്തില്‍ ബി.ബി.സിയുടെ ലോഗോ ഉപയോഗിച്ച് വ്യാജ സര്‍വേകള്‍ നടന്നിരുന്നു.