LiveTV

Live

National

ദക്ഷിണ കന്നഡ പിടിക്കാന്‍ കോൺഗ്രസ് യുവസ്ഥാനാര്‍ഥി

എം.പിയുടെ മോശം പ്രകടനം അനുകൂലമാകുമെന്ന് പ്രതീക്ഷ

 ദക്ഷിണ കന്നഡ പിടിക്കാന്‍ കോൺഗ്രസ് യുവസ്ഥാനാര്‍ഥി

ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് പാര്‍ട്ടി നേരിടുന്നത്. കോണ്‍ഗ്രസിന്‍റെ യുവ നേതാവ് മിഥുന്‍ റായ് മണ്ഡലം പിടിച്ചെടുക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ പ്രതീക്ഷ.

ദക്ഷിണ കന്നഡ പിടിക്കാനുറച്ച് തന്നെയാണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രചരണം പുരോഗമിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി മണ്ഡല്ത്തിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള യുവ നേതാവ് മിഥുന്‍ റായ് ലൂടെ മണ്ഡലത്തില്‍ വിജയിക്കാമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍ . സ്ഥാനാര്‍ഥി പ്രചാരണത്തിലെ പ്രവര്‍ത്തകരുടെ ആവേശവും ഇത്തവണ വിജയമുറപ്പിച്ച് തന്നെ.

മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും എം.പിയുടെ പ്രകടനത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിരാശയും തനിക്കനുകൂലമാകുമെന്നാണ് കോൺഗ്രസ് സ്ഥാനാര്‍ഥിയുടെ വിലയിരുത്തല്‍ .രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം തനിക്കനുകൂല ഘടകമാണെന്നും മിഥുന്‍ റായ് പറഞ്ഞു.

1991 മുതല്‍ മണ്ഡലത്തില്‍ ബി.ജെ.പി തോല്‍വി അറിഞ്ഞിട്ടില്ല . സിറ്റിംഗ് എം.പി നളീന്‍ കുമാര്‍ കട്ടീല്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇവിടെ നിന്നും ജനവിധി തേടുന്നത്. തൊഴിലില്ലായ്മ , വികസന പ്രശ്നങ്ങള്‍ , വര്‍ഗീയ സംഘര്‍ഷങ്ങള്‍ , എം.പിയുടെ ലോക്സഭയിലെ പ്രകടനം തുടങ്ങിയവയില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു.