LiveTV

Live

National

എ.എ.പിയുമായി സഖ്യം വഴിമുട്ടി; കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും

ഡല്‍ഹിയില്‍ മാത്രം പോര, ഹരിയാനയിലും ചണ്ഡിഗഡിലും സഖ്യം വേണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചതാണ് തിരിച്ചടിയായത്.

എ.എ.പിയുമായി സഖ്യം വഴിമുട്ടി; കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ വഴിമുട്ടിയതോടെ കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയും ജനനായക് ജനശക്തി പാര്‍ട്ടിയും ധാരണയിലെത്തി.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് ഹരിയാനയില്‍ സഖ്യമുണ്ടാക്കി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത്. സഖ്യം സംബന്ധിച്ച പ്രഖ്യാപനം വൈകിട്ടോടെ ഉണ്ടായേക്കും. അംബാല, കര്‍നാല്‍, റോത്തക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ എ.എ.പിയും ബാക്കി ആറ് സീറ്റുകളില്‍ ജെ.ജെ.പിയും മത്സരിക്കാനാണ് ധാരണ. നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യം ചര്‍ച്ച ചെയ്തെങ്കിലും ഡല്‍ഹിയില്‍ മാത്രം പോര, ഹരിയാനയിലും ചണ്ഡിഗഡിലും സഖ്യം വേണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചതാണ് തിരിച്ചടിയായത്. ഇതോടെ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നു. കപില്‍ സിബല്‍, അജയ് മാക്കന്‍ അടക്കമുള്ളവര്‍ മത്സരിക്കാനാണ് സാധ്യത.

വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥിനും മായാവതിക്കും ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് കമ്മീഷന്‍റെ നിര്‍ദേശം. നോട്ടീസിനുള്ള മറുപടി ഇരുവരും ഇന്ന് നല്‍കിയേക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയിലെ പ്രചാരണം ശക്തിപ്പെടുത്തി.