LiveTV

Live

National

ആം ആദ്മിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് പി.സി ചാക്കോ

ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറെന്ന് പി.സി ചാക്കോ. ഇല്ലെങ്കിൽ നാളെ ഡൽഹിയിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

ആം ആദ്മിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് പി.സി ചാക്കോ

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഡല്‍ഹിയിലെ സഖ്യം മറ്റ് സംസ്ഥാനങ്ങളില്‍ കൂടി വേണമെന്ന ആംആദ്മി പാര്‍ട്ടിയുടെ ആവശ്യമാണ് സഖ്യചര്‍ച്ച പ്രതിസന്ധിയിലാകാന്‍ കാരണം. ഇതിനിടെ ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടിയും ജനനായക് ജനശക്തി പാര്‍ട്ടിയും സഖ്യത്തില്‍ മത്സരിക്കാന്‍ ധാരണയായി. ഏഴ് സീറ്റുകളില്‍ ജെ.ജെ.പിയും മൂന്ന് സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടിയും മത്സരിക്കാനാണ് ധാരണ.

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കുന്നത്. ആംആദ്മി പാര്‍ട്ടി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകുകയും ചെയുതു. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസും പറയുന്നത്. എങ്കിലും സഖ്യത്തിന് ഇനിയും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി ചാക്കോ പറഞ്ഞു.

സഖ്യമുണ്ടായില്ലെങ്കില്‍ ഏഴ് സീറ്റും ബി.ജെ.പി നേടുന്നതാണ് സ്ഥിതിയെന്ന് ഇരു പാര്‍ട്ടികളും വിലയിരുത്തുന്നു. അതിനാല്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണവും സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഭാഗമാണെന്നാണ് സൂചന. ഡല്‍ഹിക്ക് പുറമെ ഹരിയാനയിലും ഛണ്ഢീഗഡിലും സീറ്റ് വേണമെന്നാണ് എ.എ.പിയുടെ ആവശ്യം. ഡല്‍ഹിയില്‍ മാത്രം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിന്.

എന്നാല്‍ ഇതിനിടെ ഹരിയാനയില്‍ ജെ.ജെ.പിയും സഖ്യമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്. മൂന്ന് സീറ്റുകളില്‍ എ.എ.പിയും 7 സീറ്റുകളില്‍ ജെ.ജെ.പിയും മത്സരിക്കാനാണ് ധാരണയെന്ന് ഗോപാല‍് റായ് പറ‍ഞ്ഞു. ഹരിയാനയില്‍ പുതിയ സഖ്യം വന്നതോടെ ആംആദ്മി പാര്‍ട്ടിക്ക് സീറ്റ് വിട്ടുകൊടുത്ത് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നാണ് കണ്ടറിയേണ്ടത്.