LiveTV

Live

National

‘പക്കോഡ വിറ്റ് ജീവിക്കണോ എന്ന് നിങ്ങൾക്ക് ഇന്ന് തീരുമാനിക്കാം’

നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.ജെ.പി നയ-വാഗ്ദാനങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു

‘പക്കോഡ വിറ്റ് ജീവിക്കണോ എന്ന് നിങ്ങൾക്ക് ഇന്ന് തീരുമാനിക്കാം’

രാജ്യം ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ വലിയ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട പാർട്ടി, യുക്തി പൂർവം സർക്കാറിനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.

നിങ്ങൾക്ക് തീരുമാനിക്കാം, സ്നേഹമാണോ വെറുപ്പാണോ നിലനിൽക്കേണ്ടതെന്ന്, പക്കോ‍ഡ വിറ്റ് ജീവിക്കണോ എന്നുള്ളത്, വ്യാജ പ്രചരണങ്ങൾക്ക് മേലുള്ള നയങ്ങൾ വേണോ എന്നുള്ളത്, വെെവിധ്യങ്ങൾക്കിടെയിലും ഏകാത്മക രാജ്യമായി നിലനിൽക്കണോ എന്നുള്ളതിനെ കുറിച്ചെല്ലാം ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ തീരുമാനിക്കാം എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്യുക, നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യുക എന്നും കോൺഗ്രസ് കൂട്ടി ചേർത്തു.

നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.ജെ.പി നയ-വാഗ്ദാനങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. രണ്ട് കോടിയുടെ തൊഴിൽ വാഗ്ദാനം നടപ്പായില്ല, 15 ലക്ഷം അക്കൗണ്ടിൽ വന്നില്ല, അച്ഛേദിൻ വന്നില്ല, പകരം തൊഴിലില്ലായ്മയും ഡിമോണിറ്റെെസേഷനും കർഷക രോഷവും മാത്രമാണുള്ളത്. വെറുപ്പും കള്ളവും റഫാലും ഭയവുമാണ് പകരമുള്ളത്. ഇന്ന് ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യുക എന്നും, ഇന്ത്യയുടെ ഭാവിക്ക് വേണ്ടി വോട്ട് അവകാശം വിനിയോഗിക്കുകയെന്നും രാഹുൽ ആവശ്യപ്പെട്ടു.

മുൻപൊരിക്കൽ ഒരു ടിവി ഇന്റർവ്യൂയിൽ, തൊഴിലില്ലായ്മയെ കുറിച്ചുള്ള ചോദ്യത്തിന് ദിവസവും 200 രൂപ സമ്പാദിക്കുന്ന പക്കോഡ വിൽപ്പനക്കാരൻ തൊഴിൽരഹിതനാണോ എന്നായിരുന്നു മോദി ചോദിച്ചത്. ഇത് സൂചിപ്പിച്ചാണ് കോൺഗ്രസ് ട്വീറ്റുമായി രംഗത്ത് വന്നത്.