LiveTV

Live

National

കനയ്യകുമാറിനെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യമെന്ന് സ്വര ഭാസ്‌കര്‍

കനയ്യകുമാറിനെ പോലെ വിദ്യാസമ്പന്നനും അര്‍പണബോധവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യം

കനയ്യകുമാറിനെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യമെന്ന് സ്വര ഭാസ്‌കര്‍

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ബീഹാറിലെ ബഗുസറായി ജില്ലയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അതേ തുടര്‍ന്ന് നടന്ന റാലിയില്‍ പ്രമുഖ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ പങ്കെടുത്തു. കനയ്യകുമാറിനെ പോലെ വിദ്യാസമ്പന്നനും അര്‍പണബോധവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു.

ബഗുസറായി സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാറിനുവേണ്ടി സ്വയം കാമ്പയിനിറങ്ങിയ സ്വര വളരെ ശക്തമായ രീതിയില്‍ തന്നെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞുക്കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.