LiveTV

Live

National

സോണിയാ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും

700 മീറ്റർ ദൂരം റോഡ് ഷോ നടത്തിയ ശേഷമാകും സോണിയാ ഗാന്ധി പത്രിക സമർപ്പിക്കാൻ എത്തുക. 

 സോണിയാ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും

യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നാമനിർദ്ദേശ പത്രിക നൽകും. കുടുംബാംഗങ്ങളും സോണിയയെ അനുഗമിക്കും. 700 മീറ്റർ ദൂരം റോഡ് ഷോ നടത്തിയ ശേഷമാകും സോണിയാ ഗാന്ധി പത്രിക സമർപ്പിക്കാൻ എത്തുക. ഇത് അഞ്ചാം തവണയാണ് സോണിയ റായ് ബറേലിയിൽ നിന്ന് മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദിനേഷ് പ്രതാപ് സിങ് ആണ് സോണിയയുടെ എതിരാളി. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 6ന് ആകും റായ് ബറേലി വിധി എഴുതുക.