LiveTV

Live

National

ബി.എസ്.പിക്ക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ട് ബി.ജെ.പിക്ക്; യു.പിയില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി

യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത്. 

 ബി.എസ്.പിക്ക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ട് ബി.ജെ.പിക്ക്; യു.പിയില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി

ഉത്തര്‍ പ്രദേശില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി. ചിലയിടങ്ങളില്‍ ബി.എസ്.പിക്ക് കുത്തുന്ന വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പോകുന്നുവെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. വോട്ടിങ് മെഷീന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയതെങ്കിലും ആക്ഷേപം അടിസ്ഥാനരഹിതമെന്നാണ് ഇലക്ഷന്‍ ഓഫീസറുടെ പ്രതികരണം.

യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത്. ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ആനക്ക് നേരെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൊട്ടുതാഴെയുള്ള ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്ന് വോട്ട് ചെയ്ത ശേഷം ചിലര്‍ പരാതിപ്പെട്ടു. ഇതിന്റെ ചിത്രവും പുറത്തുവന്നു.

 ബി.എസ്.പിക്ക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ട് ബി.ജെ.പിക്ക്; യു.പിയില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി

പിന്നാലെ വന്നവര്‍ക്കും ഇതേ അനുഭവമുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ മോക് പോളിങ്ങിനിടെയാണ് ഇങ്ങനെയുണ്ടായതെന്നും തകരാര്‍ പരിഹരിച്ചെന്നും അധികൃതര്‍ അറിയിച്ചു. ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി-എസ്.പി സഖ്യങ്ങള്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് സഹാറന്‍പൂര്‍.