LiveTV

Live

National

മഹാരാഷ്ട്രയിൽ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ തമ്മിലടി

മുൻ ജൽഗാവ് ബി.ജെ.പി. നേതാക്കളായ ബി.എസ്. പാട്ടീൽ, ബി.ജെ.പി ജില്ലാ പ്രക്ഷോഭകൻ ഉദയ് വാഗ് എന്നിവരുടെ അണികള്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത് 

മഹാരാഷ്ട്രയിൽ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ തമ്മിലടി

മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ തമ്മിലടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുൻ ജൽഗാവ് എം.പി ബി.എസ്. പാട്ടീന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഉദയ് വാഗിന്റെയും അനുയായികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ സംഭവത്തിന്‍റെ വീഡിയോയിൽ പരസ്പരം തമ്മില്‍ തല്ലുന്ന ബി.ജെ.പി പ്രവർത്തകരെ മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജൻ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം. ബി.ജെ.പിയും ശിവസേനയും ചേർന്ന് നടത്തിയ സംയുക്ത റാലിയിലാണ് സംഭവം. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി എം.എൽ.എയും എം.പി.യും വാക്പോരില്‍ ഏര്‍പ്പെട്ടതിന് ഒരു മാസത്തിന് പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്.

ഏതാനും വികസന പദ്ധതികളുടെ തറക്കല്ലിടലുമായി ബന്ധപ്പെട്ട് നേതാക്കളായ ശരത് ത്രിപാഠിയും രാകേഷ് സിംഗ് ബഗലും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിയിരുന്നു. വാക്ക്പോര് വഷളാകുകയും ത്രിപാഠി തന്‍റെ ചെരുപ്പൂരി ബാഗേലിനെ മർദിക്കുകയും പ്രകോപിതനായ ബഗേല്‍ തിരിച്ച് മര്‍ദിക്കുകയുമായിരുന്നു.