LiveTV

Live

National

ആദ്യഘട്ടത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്

ത്രിപുരയിലും മണിപ്പൂരിലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 

ആദ്യഘട്ടത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ത്രിപുരയിലും മണിപ്പൂരിലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

പൌരത്വ പ്രശ്നം ചര്‍ച്ചയാകുന്ന വടക്ക് കിഴക്കന്‍ മേഖലകളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 25 മണ്ഡലങ്ങളുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അസമിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചല്‍ പ്രദേശിലും മേഘാലയയിലും രണ്ട് വീതം മണ്ഡലങ്ങളിലുമാണ് പോളിങ് നടന്നത്. ഓരോ മണ്ഡലത്തില്‍ മാത്രം പോളിങ് നടന്ന മണിപ്പൂര്‍, മിസോറാം, നാഗലാന്‍റ്, സിക്കീം, ത്രിപുര എന്നിവിടങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.

അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടന്നു. അസമിലെ 5 മണ്ഡലങ്ങളില്‍ പൌരത്വ ബില്ലില്‍ പ്രതിഷേധിച്ച് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആള്‍ അസാം സ്റ്റുഡന്‍റ്സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. അടുത്ത രണ്ട് ഘട്ടങ്ങളോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാക്കിയുള്ള 11 മണ്ഡലങ്ങളിലും വിധിയെഴുത്ത് പൂര്‍ണമാവും.